അരുവിത്തുറ: സെന്റ് ജോര്‍ജ് കോളജിലെ 1981-83 പ്രീഡിഗ്രി എച്ച് ബാച്ച് വിദ്യാര്‍ഥികളുടെ സഹപാഠിസംഗമത്തിന്റെ നാലാമത് വാര്‍ഷികം നടത്തി. കോളജില്‍ നടന്ന ഉദ്ഘാടനത്തിനുശേഷം അംഗങ്ങള്‍ റോട്ടറി ക്ലബ്ബില്‍ ഒത്തുചേര്‍ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വാര്‍ഷികസംഗമം എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ കോളജ് വളപ്പില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സഹപാഠി ഗ്രൂപ്പ് ചെയര്മാന് വി.എം. അബ്ദുള്ള ഖാന് അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാറും കോഴ്സ് കോ-ഓര്‍ഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.